KSDLIVENEWS

Real news for everyone

ഗസ വെടിനിര്‍ത്തല്‍: നിര്‍ദേശം അംഗീകരിച്ച്‌ ഹമാസ്; ഇസ്രായേല്‍ നിലപാട് നിര്‍ണായകം

SHARE THIS ON

കെയ്‌റോ: ഗസയില്‍ സമാധാനം പുനസ്ഥാപിക്കാൻ മധ്യസ്ഥ രാജ്യങ്ങള്‍ മുന്നോട്ടുവെച്ച വെടിനിർത്തല്‍ നിർദേശം അംഗീകരിച്ച്‌ ഹമാസ്.

രണ്ടു ദിവസത്തിലധികം നീണ്ട കെയ്‌റോ വെടിനിർത്തല്‍ ചർച്ചയെ തുടർന്ന് ഖത്തറില്‍ തിരിച്ചെത്തിയ ഹമാസ് സംഘമാണ് മുതിർന്നനേതാക്കളുമായുള്ള കൂടിയാലോചനയെ തുടർന്ന് ഔദ്യോഗിക അംഗീകാരം അറിയിച്ചത്.

വെടിനിർത്തലുമായി ബന്ധപ്പെട്ട തുടർ നടപടികള്‍ സ്വീകരിക്കണമെന്ന് ഖത്തറിനെയും ഈജിപ്തിനെയും ഹമാസ് അറിയിച്ചിട്ടുണ്ട്. ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവി ഇസ്മാഈല്‍ ഹനിയ്യയാണ് നിലപാട് ഇരു രാജ്യങ്ങളെയും അറിയിച്ചത്. തുർക്കി പ്രസിഡന്റ് ഉർദ്ഗാനെയും ഈ കാര്യം ഔദ്യോഗികമായി അറിയിച്ചതായി ഹമാസ് വ്യക്തമാക്കി. വെടിനിർത്തലുമായി ബന്ധപ്പെട്ട് നേരത്തെ ഖത്തറിലും പാരീസിലും ചർച്ച നടത്തിയിരുന്നു.

ഹമാസുമായിട്ടുള്ള കരാർ മാത്രമാണ് ബന്ധികളുടെ മോചനത്തിനുള്ള ഏകവഴിയെന്നും അതുകൊണ്ട് ആ രീതിയില്‍ തന്നെ മുന്നോട്ട് പോകണമെന്നും ബൈഡൻ നെതന്യാഹുവുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ നിർദേശം നല്‍കിയിരുന്നു. അതേസമയം വിഷയം പഠിക്കുകയാണെന്നും അതിനു ശേഷം പ്രതികരിക്കുമെന്നും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

ഇസ്രായേല്‍ ഇത് അംഗീകരിച്ചാല്‍ 213 ദിവസമായി തുടരുന്ന ഗസ യുന്ധത്തിന് താല്‍ക്കാലികമായെങ്കിലും അറുതി വന്നേക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!