KSDLIVENEWS

Real news for everyone

മാലദ്വീപിന് നന്ദി, ഇസ്രായേലികള്‍ക്ക് ഇനി ഇന്ത്യൻ ബീച്ചുകള്‍ സന്ദര്‍ശിക്കാം, കേരളത്തിലും ലക്ഷദ്വീപിലും പോകൂ”; പൗരന്മാരോട് ഇസ്രായേല്‍

SHARE THIS ON

വിനോദ സഞ്ചാരത്തിനായി ഇന്ത്യൻ ബീച്ചുകള്‍ സന്ദർശിക്കാൻ പൗരന്മാരോട് ആവശ്യപ്പെട്ട് ഇസ്രായേല്‍ എംബസി. ഇസ്രായേല്‍ പൗരന്മാർക്ക് മാലദ്വീപ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി.

ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ഇസ്രായേല്‍ പൗരന്മാർക്ക് മാലദ്വീപ് പ്രവേശനം നിഷേധിച്ചത്. ഈ അപ്രതീക്ഷത നീക്കത്തിനെ തുടർന്നാണ് ഇപ്പോള്‍ ഇന്ത്യൻ ബീച്ചുകള്‍ തെരഞ്ഞെടുക്കാൻ ഇന്ത്യയിലെ ഇസ്രയേല്‍ എംബസി അറയിച്ചിരിക്കുന്നത്. കേരളം, ഗോവ, ലക്ഷദ്വീപ്, ആന്‍ഡമാൻ നിക്കോബാർ ദ്വീപുകളിലെ ബീച്ചുകളുടെ ചിത്രങ്ങളും പങ്കു വെച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച്‌ ഇന്ത്യയിലെ ഇസ്രായേല്‍ എംബസി ഔദ്യോഗിക പ്രസ്താവനയും പുറത്തിറക്കി.

“മാലദ്വീപിന് നന്ദി, ഇസ്രായേലികള്‍ക്ക് ഇനി ലക്ഷദ്വീപിലെയും കേരളത്തിലെയും മനോഹര ബീച്ചുകള്‍ കാണാം” ഇന്ത്യയിലെ ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍ കോബി ശോഷാനി എക്സില്‍ കുറിച്ചു. ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശിച്ച ചിത്രങ്ങള്‍ പങ്കു വെച്ച്‌ കൊണ്ടാണ് കോബി എക്സില്‍ പോസ്റ്റ് പങ്കുവെച്ചത്.

മാലദ്വീപ് ഇപ്പോള്‍ ഇസ്രായേലികളെ സ്വീകരിക്കുന്നില്ല. അതിനാല്‍ ഇസ്രായേലി വിനോദസഞ്ചാരികള്‍ക്ക് ഹൃദ്യമായ സ്വീകരണം നല്‍ക്കുന്ന മനോഹരമായ കുറച്ച്‌ ഇന്ത്യന്‍ ബീച്ചുകള്‍ ഇതാ” എന്നാണ് ഇന്ത്യയിലെ ഇസ്രായേല്‍ എംബസി എക്സില്‍ കുറിച്ചത്. പോസ്റ്റിനൊപ്പം കേരളം, ഗോവ, ലക്ഷദ്വീപ്, ആന്‍ഡമാൻ നിക്കോബാർ ദ്വീപുകളിലെ ബീച്ചുകളുടെ ചിത്രങ്ങളും പങ്കു വെച്ചിട്ടുണ്ട്.

അതേസമയം, മാലദ്വീപില്‍ നിന്ന് പൗരന്മാരോട് രാജ്യം വിടാൻ നിർദേശിച്ച്‌ ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ഇസ്രായേല്‍ പൗരന്മാർക്ക് പ്രവേശനം നിഷേധിച്ചതായി കഴഞ്ഞദിവസം മാലദ്വീപ് വ്യക്തമാക്കിയിരുന്നു.’നിലവില്‍ മാലദ്വീപിലുള്ള ഇസ്രായേലികള്‍ക്ക് പ്രശ്നമുണ്ടായാല്‍ അവരെ സഹായിക്കാൻ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും. ഇരട്ടപൗരത്വമുണ്ടെങ്കില്‍ പോലും ദ്വീപ് രാഷ്ട്രത്തിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണം’ ഇസ്രായേല്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ഇസ്രായേല്‍ പൗരന്മാർക്ക് മാലദ്വീപ് പ്രവേശനം നിഷേധിച്ചത്. മന്ത്രിസഭയുടെ ശിപാർശപ്രകാരമാണ് പ്രവേശനവിലക്ക് ഏർപ്പെടുത്തിയതെന്ന് മാലദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസു പറഞ്ഞിരുന്നു. ഇസ്രായേല്‍ പാസ്‌പോർട്ടുകള്‍ക്ക് നിരോധനം ഏർപ്പെടുത്തിയതായി പ്രസിഡന്റ് അറിയിച്ചു. ഇസ്രായേലി പാസ്പോർട്ട് ഉടമകള്‍ മാലിദ്വീപില്‍ പ്രവേശിക്കുന്നത് തടയാൻ ആവശ്യമായ നിയമ ഭേദഗതികളും ഈ ശ്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാൻ

കാബിനറ്റ് സബ് കമ്മിറ്റി രൂപീകരിക്കുന്നതും മന്ത്രിസഭാ തീരുമാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫലസ്തീനികളുടെ ആവശ്യങ്ങള്‍ വിലയിരുത്താൻ ഒരു പ്രത്യേക ദൂതനെ നിയമിക്കാനും പ്രസിഡന്റ് തീരുമാനിച്ചു. ‘ഫലസ്തീനിലെ അഭയാർത്ഥികള്‍ക്കായുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ദുരിതാശ്വാസ പ്രവർത്തന ഏജൻസിയുടെ സഹായത്തോടെ ഫലസ്തീനിലെ സഹോദരീ സഹോദരന്മാരെ സഹായിക്കുന്നതിനായി ഒരു ധനസമാഹരണ കാമ്ബയിൻ ആരംഭിക്കാനും തീരുമാനിച്ചതായി മുഹമ്മദ് മുയിസ് അറിയിച്ചു. ഫലസ്തീൻ പൗരന്മാർക്ക് പിന്തുണ നല്‍കുന്നതിനായി ‘മാലദ്വീപുകാർ പലസ്തീനുമായി ഐക്യദാർഢ്യത്തില്‍’ എന്ന മുദ്രാവാക്യവുമായി രാജ്യവ്യാപകമായി റാലി നടത്താനും ദ്വീപ് രാഷ്ട്രം തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!