ജില്ലയില്‍ വീണ്ടും കോവിഡ് മരണം

നീലേശ്വരം: കോവിഡ് ബാധിച്ച് കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന നീലേശ്വരം കോട്ടപ്പുറം ആനച്ചാല്‍ സ്വദേശി മരിച്ചു. കോട്ടയില്‍ മുഹമ്മദ് കുഞ്ഞി ഹാജി (75) യാണ് മരിച്ചത്. ചികിത്സക്കിടെ ജൂലൈ 22 ന് ആണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് രോഗബാധിതരായ ഭാര്യ, മകന്‍, മകള്‍, മകളുടെ മകന്‍ എന്നിവര്‍ രോഗ മുക്തമായി വീട്ടില്‍ ക്വറന്റൈനില്‍ കഴിയുകയാണ്. പരേതരായ കമ്മാടം അബൂബക്കര്‍, കുഞ്ഞാമി എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ ഖദീജ. മക്കള്‍: ഷാഹിദ, സറീന, സിറാജ്, ശിഹാബ് (ജപ്പാന്‍). മരുമക്കള്‍: സൈനുല്‍ ആബിദീന്‍ തൃക്കരിപ്പൂര്‍, കെ.എം.സി.സി. നേതാവ് സ്വാദിഖ് ഹാജി കോട്ടപ്പുറം (റാസല്‍ഖൈമ), റഫീദ മേല്‍പ്പറമ്പ്, ഫാത്തിമ വലിയപറമ്പ്. സഹോദരങ്ങള്‍: സുഹറ, പരേതരായ മറിയം, ഉമ്പായി കരുവാച്ചേരി. മുഹമ്മദ് കുഞ്ഞി ഹാജി കോട്ടപ്പുറം ജമാഅത്ത് വൈസ് പ്രസിഡണ്ടായിരുന്നു.
ഖബറടക്കം: കോട്ടപ്പുറം മഖ്ദൂം പള്ളി ഖബര്‍സ്ഥാനില്‍.