കന്യാ സ്ത്രീയെ പീഡിപ്പിച്ച കേസിൽ
ഫ്രാങ്കോ മുളക്കലിന് ഉപാധികളോടെ ജാമ്യം

കോട്ടയം| കന്യസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളക്കലിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. കോട്ടയം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇനിയുള്ള വാദം കേള്‍ക്കലില്‍ ഫ്രാങ്കോ കോടതിയില്‍ ഹാജരാകണമെന്നും ഉത്തരവിട്ടു.
കുറ്റപത്രം വായിച്ചു കേള്‍ക്കുന്ന 13ാം തീയതി വരെ കേരളം വിടാന്‍ പാടില്ല. പഴയ ജാമ്യക്കാരെ നിരാകരിച്ച് കോടതി പുതിയ ജാമ്യക്കാരുടെ വ്യവസ്ഥയിലാണ് വീണ്ടും ജാമ്യം അനുവദിച്ചത്.
ഫ്രാങ്കോ നേരത്തെ ജാമ്യത്തില്‍ ഇറങ്ങിയിരുന്നെങ്കിലും ജാമ്യവ്യവസ്ഥ ലംഘിച്ചതോടെ അത് റദ്ധാക്കിയിരുന്നു. എന്നാല്‍ അതിന് ശേഷം ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുകയോ റിമാന്‍ഡില്‍ വെയ്ക്കുകയോ ചെയ്തില്ല.