കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി , രക്ഷാപ്രവർത്തനം നടക്കുന്നു

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങിയ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍ പെട്ടു. പറന്നിറങ്ങുമ്ബോള്‍ റണ്‍വേയുടെ അവസാന ഭാഗത്ത് നിന്നാണ് തെന്നിമാറിയത്. വിമാനത്തില്‍ നിന്ന് പുക ഉയരുന്നതായാണ് വിവരം. അല്‍പം മുന്‍പാണ് സംഭവം നടന്നത്. യാത്രക്കാര്‍ക്ക് പരിക്കേറ്റതായി കരുതുന്നു. രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ദുബൈയില്‍ നിന്ന് കോഴിക്കോടേക്കുള്ള വിമാനമാണ് അപകടത്തില്‍ പെട്ടത്. റണ്‍വേയില്‍ നിന്ന് പുറത്തേക്ക് പോയി. പാലക്കപ്പറമ്ബ് ഭാഗത്തേക്കാണ് വിമാനം തെന്നി മാറിയത്. നിരവധി ആളുകള്‍ക്ക് പരിക്ക്. ഗുരുതരാവസ്ഥയെന്ന് കൊണ്ടോട്ടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രതികരിച്ചു