കരിപ്പൂർ വിമാനാപകടം മരണം സംഖ്യ 15ആയി നിരവധി. പേരുടെ നില ഗുരുതരം.
വിമാനത്തിന് തീ പിടിക്കാതിരുന്ന അപകട വ്യാപ്തി കുറച്ചു. പൈലറ്റും സഹ പൈലറ്റും മരിച്ചു
കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. മരണ സംഖ്യ ഉയർന്നേക്കാം.പൈലറ്റും സഹ പൈലറ്റും അടക്കം മൂന്ന് പേരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ 18 പേരെ പ്രവേശിപ്പിച്ചിരുന്നു.. അതിൽ 5 പേർ മരിച്ചു. രണ്ട് പേർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും. രണ്ട് സ്ത്രീയും രണ്ട് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾ വരുന്നതേയുള്ളു. ദുബൈ-കോഴിക്കോട് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് രാത്രി 7.41ഓടെ അപകടത്തില്‍ പെട്ടത്. ലാന്‍ഡിംഗ് നടത്തി റണ്‍വേയിലൂടെ ഓടിക്കൊണ്ടിരിക്കുന്നതിനിടെ വിമാനം തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. കൊണ്ടോട്ടി കുന്നുംപുറം ഭാഗത്തേക്കാണ് വിമാനം പതിച്ചത്. വിമാനം മതിലില്‍ ഇടിച്ചു നില്‍ക്കുകയും രണ്ടായി പിളരുകയും ചെയ്തു. മുൻവാതിലിനും കോക്പിറ്റിനും ഇടയിലാണ് വിമാനം പിളർന്നത്. 174 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.