ഗാന്ധി പ്രതിമയെ വണങ്ങി പാര്‍ലമെന്‍റില്‍ പ്രവേശിച്ച് രാഹുല്‍; സ്വാഗതം ചെയ്ത് ‘ഇന്ത്യ’

ന്യൂഡല്‍ഹി: ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെട്ട് ഉത്തരവിറങ്ങിയതിന് പിന്നാലെ പാര്‍ലമെന്റിലെത്തി വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി.
അപകീര്‍ത്തിക്കേസിലെ ശിക്ഷ സുപ്രീംകോടതി സ്റ്റേചെയ്തതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വം പുനഃസ്ഥാപിച്ച് വിജ്ഞാപനം ഇറക്കിയത്.
പാര്‍ലമെന്റ് കവാടത്തില്‍ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യിലെ എംപിമാര്‍ രാഹുലിനെ സ്വാഗതം ചെയ്തു. പാര്‍ലമെന്റ് അങ്കണത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രണാമമര്‍പ്പിച്ച ശേഷമാണ് രാഹുല്‍ പാര്‍ലമെന്റിനകത്തേക്ക് പ്രവേശിച്ചത്.
അപകീര്‍ത്തി കേസില്‍ സൂറത്ത് മജിസ്ട്രേറ്റ് കോടതി രണ്ടു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതോടെയാണ് എംപിയായ രാഹുലിനെ ഇക്കഴിഞ്ഞ മേയ് മാസത്തില്‍ അയോഗ്യനാക്കിയത്. ഈ വിധി വെള്ളിയാഴ്ച സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.
അതേസമയം, രാഹുല്‍ കുറ്റവിമുക്തനായിട്ടില്ലെന്നും ശിക്ഷാ വിധിക്ക് സ്റ്റേ ലഭിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ബിജെപി പ്രതികരിച്ചു.
134 ദിവസത്തിന് ശേഷമാണ് രാഹുലിന് ലോക്സഭാംഗത്വം തിരിച്ചുകിട്ടുന്നത്. മണിപ്പുര്‍ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം നാളെ ചര്‍ച്ചയ്ക്കെടുക്കുമ്ബോള്‍ സഭയില്‍ രാഹുലിന്റെ സാന്നിധ്യവും പങ്കാളിത്തവും ഉണ്ടാകും.

