ധര്‍മസ്ഥ കൂട്ട ശവസംസ്കാരം; സാക്ഷികള്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് അന്വേഷണം നിറുത്തിവച്ചു

ധർമസ്ഥല: ധർമസ്ഥലയിലെ കൂട്ടസംസ്കാര കേസിൽ അജ്ഞാത പരാതിക്കാരൻ എത്താതിരുന്നതിനെ തുടർന്ന് കുഴിമാടം ഖനന അന്വേഷണത്തിൻ്റെ അവസാനദിവസമായ വ്യാഴാഴ്ച്ച അന്വേഷണം നിറുത്തിവച്ചു. കേസന്വേഷിക്കുന്ന പ്രത്യേക ടീമിലെ കമ്മിഷണർ സ്റ്റെല്ലാ വർഗീസും അംഗങ്ങളും പുലർച്ചെ ബൽത്തങ്ങാടി എസ്ഐടി ഓഫീസിലെത്തിയെങ്കിലും പരാതിക്കാരനെ കണ്ടെത്താനായില്ല. ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പരാതിക്കാരനെ കാണാതിരുന്നത് കേസിൽ അനിശ്ചിതത്വമുണ്ടാക്കിയെന്ന് അധികൃതർ പറയുന്നു. ബുധനാഴ്ച 60 ഓളം പേർ വരുന്ന സംഘം 4 യൂട്യൂബർമാരെയും 4 മാധ്യമപ്രവർത്തകരെയും അക്രമിച്ചിരുന്നു. ഗുരുരനിലയിലായ ആൾ ചികിൽസയിലാണ്.

