KSDLIVENEWS

Real news for everyone

ഉത്തര്‍പ്രദേശില്‍ മൂന്നുനില കെട്ടിടം തകര്‍ന്ന് അഞ്ച് മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, തിരച്ചില്‍ ഊര്‍ജിതം

SHARE THIS ON

ലക്നോ: ഉത്തർപ്രദേശില്‍ ലക്നോവില്‍ മൂന്നുനില കെട്ടിടം തകർന്ന് അഞ്ച് മരണം. തകർന്ന കെട്ടിടത്തിനുള്ളില്‍ നിന്ന് 28 പേരെ രക്ഷപ്പെടുത്തി. കുടുങ്ങികിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ദേശീയ ദുരന്ത പ്രതിരോധ സേനയും സംസ്ഥാന ദുരന്ത പ്രതിരോധ സേനയും അഗ്നിശമനസേനയും പൊലീസുമാണ് രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെട്ടിരിക്കുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈകിട്ട് അഞ്ച് മണിയോടെ ലക്നോയിലെ ട്രാൻസ്പോർട്ട് നഗറില്‍ ഗോഡൗണ്‍ ആയി പ്രവർത്തിച്ചിരുന്ന സ്ഥിതി ചെയ്യുന്ന കെട്ടിടമാണ് തകർന്നുവീണത്. കെട്ടിടത്തിനുള്ളില്‍ നിർത്തിയിട്ടിരുന്ന ട്രക്കും തകർന്നു.

തകർന്ന കെട്ടിടത്തില്‍ നിരവധി പേർ കുടുങ്ങി കിടക്കുന്നതായും കൃത്യമായ എണ്ണം പറ‍യാൻ സാധിക്കില്ലെന്നും അഗ്നിശമനസേന മേധാവി മഞ്ചേഷ് കുമാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!