മത്സ്യബന്ധനത്തിനിടെ യുവാവ് കടലിൽ മുങ്ങി മരിച്ചു

കോഴിക്കോട്: മത്സ്യബന്ധനത്തിനിടെ യുവാവ് കടലില്‍ മുങ്ങി മരിച്ചു. പയ്യോളി ആവിക്കല്‍ കിഴക്കെവളപ്പില്‍ രവീന്ദ്രന്റെ മകന് വിനീത് (32) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. വലയുമായി മീന്‍ പിടിക്കാന്‍ കടലില്‍ ഇറങ്ങിയ ശേഷം തിരയില്‍പ്പെട്ട് കാണാതാവുകയായിരുന്നു.തുടര്‍ന്ന് കടല്‍തീരത്തുള്ളവര്‍ നടത്തിയ തെരച്ചെലിനൊടുവിലാണ് വിനീതിനെ കണ്ടെത്തുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: പുഷ്പ. സഹോദരങ്ങള്‍: വിജീഷ്, വിജിഷ.

