തമിഴ് കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ ; കൊലപാതക ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് സംശയം

ലണ്ടന്‍: നഗരത്തിലെ ഫ്ലാറ്റില്‍ തമിഴ് കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. 36കാരിയായ പൂര്‍ണ കാമേശ്വരി ശിവരാജ്, മൂന്ന് വയസുകാരനായ മകന് കൈലാശ് കുഹാരാജ് എന്നിവരാണ് ആദ്യംമരിച്ചത്. പൊലീസ് സംഭവ സ്ഥലത്തെത്തിയ ശേഷം ദേഹത്ത് മുറിവേറ്റ പാടുകളുമായി കാണപ്പെട്ട പൂര്‍ണയുടെ ഭര്‍ത്താവ് കുഹ രാജ് സീത പരാനന്ദനും (42) മരിച്ചു.
പൂര്‍ണയെയും മകനെയും കൊലപ്പെടുത്തിയ ശേഷം പൊലീസ് ഫ്ലാറ്റിെലത്തിയ സമയം കുഹ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് അന്വഷണ സംഘത്തിെന്റ നിഗമനം. വ്യാഴാഴ്ച നടക്കുന്ന പോസ്റ്റ്മോര്‍ട്ടത്തിനും വിശദമായ അന്വേഷണങ്ങള്‍ക്കും ശേഷം മാത്രമേ ഇക്കാര്യം ഉറപ്പിച്ച് പറയാന്‍ സാധിക്കുകയുള്ളൂ. ഞങ്ങള്‍ കേസന്വേഷണത്തിെന്റ പ്രാരംഭ ഘട്ടത്തിലാണ്. പൂര്‍ണയും കൈലാശും കുറച്ച് സമയങ്ങള്‍ക്ക് മുേമ്ബ തന്നെ മരിച്ചിരുന്നു. കൊലപാതകങ്ങളിലേക്കും കുഹയുടെ മരണത്തിലേക്കും നയിച്ച സംഭവങ്ങള്‍ ഞങ്ങള്‍ വിശകലനം ചെയ്ത് വരുന്നു’ -അന്വേഷണ ഉദ്യോഗസ്ഥനും ഡിറ്റക്ടീവ് ചീഫ് ഇന്‍സ്പെക്ടറുമായ സൈമണ്‍ ഹാര്‍ഡിങ് പറഞ്ഞു.
പ്രാഥമിക അന്വേഷണത്തില്‍ പൂര്‍ണയെയും മകനെയും സെപ്റ്റംബര്‍ 21 മുതല്‍ കാണാനില്ലെന്ന് കണ്ടെത്തിയിരുന്നു. ഞായറാഴ്ച ബന്ധുക്കളില്‍ ഒരാളാണ് പൂര്‍ണയെയും മകനെയും കുറിച്ച് വേവലാതിപ്പെട്ട് പൊലീസില്‍ പരാതി പറഞ്ഞത്. പിന്നാലെ പൊലീസ് നിരവധി തവണ ഫ്ലാറ്റിലെത്തിയെങ്കിലും മറുപടി ഉണ്ടായിരുന്നില്ല.
തുടര്‍ന്നാണ് പൊലീസ് അര്‍ധരാത്രിയോടെ വാതില്‍ പൊളിച്ച് ഫ്ലാറ്റിനകത്ത് കടന്നത്. പൂര്‍ണയുടെയും മകെന്റയും മൃതദേഹം കണ്ടെത്തിയപ്പോള്‍ ഭര്‍ത്താവ് ദേഹത്താകമാനം പരിക്കേറ്റ നിലയിലാണ് കാണപ്പെട്ടത്. വൈകാതെ തന്നെ അയാള്‍ മരണത്തിന് കീഴടങ്ങി.

