ജില്ലയിൽ കോവിഡ് ബാധിച്ച് മൂന്നു പേർകൂടി മരിച്ചു

കാഞ്ഞങ്ങാട്: അജാനൂരിലെ അമ്പു (75), നീലേശ്വരം നഗരസഭയിലെ പി.വി. മാധവി (75), കെ. കുഞ്ഞികൃഷ്ണൻ (78) എന്നിവർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 203 ആയി. വെള്ളിയാഴ്ച 137 പേർക്കുകൂടി പോസിറ്റീവായി. സമ്പർക്കത്തിലൂടെ 135 പേർക്കും വിദേശത്തുനിന്നെത്തിയ രണ്ടുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 40 പേർക്കുകൂടി നെഗറ്റീവായി. 19462 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 17607 പേർ രോഗമുക്തി നേടി. 1652 പേരാണ് ചികിത്സയിലും 4517 പേർ നിരീക്ഷണത്തിലും കഴിയുന്നു. 165 സാമ്പിളുകൾകൂടി പരിശോധനയ്ക്ക് അയച്ചു. 210 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.

