KSDLIVENEWS

Real news for everyone

രാജ്യത്ത കോവിഡ് ബാധിതരുടെ എണ്ണം 84,62,081 ആയി ; കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,25,562 വും കടന്നു ;
24 മണിക്കൂറിനിടെ 50,357 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 577 മരണവും

SHARE THIS ON

.ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെയും കോവിഡ് ബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍. ഇരുപത്തിനാലു മണിക്കൂറിനിടെ 50,357 പേര്‍ക്കു രോഗം ബാധിച്ചപ്പോള്‍ 53,920 പേര്‍ ഡിസ്ചാര്‍ജ് ആയി.

ഇന്നലത്തെ രോഗബാധിതര്‍ ഉള്‍പ്പെടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 84,62,081 ആയി. 577 പേര്‍ ഇന്നലെ വൈറസ് ബാധ മൂലം മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,25,562 ആയി.

നിലവില്‍ 5,16,632 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത്. ആക്ടിവ് കേസുകളുടെ എണ്ണത്തില്‍ ഇന്നലെ മാത്രം 4141 പേരുടെ കുറവുണ്ടായി.

ഇതുവരെ പരിശോധിച്ചത് 11,65,42,304 സാംപിളുകള്‍ ആണെന്ന് ഐസിഎംആര്‍ അറിയിച്ചു. ഇന്നലെ മാത്രം 11,13,209 സാംപിളുകളാണ് പരിശോധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!