ഖത്തറിൽ 202 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; 194 പേർക്ക് രോഗ മുക്തി

ദോഹ : ഖത്തറിൽ വിദേശത്ത് നിന്നെത്തിയ 40 പേർ ഉൾപ്പെടെ 202 പേർക്ക് കോവിഡ് പോസിറ്റീവ് . 194 പേർ സുഖം പ്രാപിച്ചു . കോവിഡ് -19 മരണങ്ങളില്ലാതെ പിന്നിട്ടത് ഒരാഴ്ച . 224 മണിക്കൂറിനിടെ 8,548 പേരെയാണ് പരിശോധിച്ചത് . 2,706 പേരാണ് നിലവിൽ ചികിത്സയിലുള്ളത് . കോവിഡ് മുക്തരുടെ എണ്ണം 1,31,075 എത്തി . ആകെ 1,34,013 പേരാണ് പോസിറ്റീവ് ആയത് . ആകെ മരണം 232. പരിശോധനയ്ക്ക് വിധേയരായത് 10,11,047 പേരും .

