ആഗോളതലത്തിൽ കോവിഡ് ബാധിതർ 6.73 കോടി ; 15,41,330 മരണം

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് കോടി എഴുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 15,41,330 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം നാല് കോടി അറുപത്തിയഞ്ച് ലക്ഷം കടന്നു. രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ്.
അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി പിന്നിട്ടു. 1,67,638 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,51,53,306 ആയി ഉയര്‍ന്നു. 2,88,886 പേര്‍ മരിച്ചു. 88 ലക്ഷം പേര്‍ മാത്രമാണ് രോഗമുക്തി നേടിയത്. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 97 ലക്ഷത്തോടടുക്കുന്നു. മരണം 1.40 ലക്ഷവും പിന്നിട്ടു. ആകെ രോഗമുക്തരുടെ എണ്ണം 91 ലക്ഷം കവിഞ്ഞു.രോഗമുക്തി നിരക്ക് 94.37 ശതമാനമായി വര്‍ദ്ധിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 4.03 ലക്ഷമായി കുറഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ബ്രസീലില്‍ അറുപത്തിയാറ് ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.1,76,962 പേര്‍ മരിച്ചു. അമ്ബത്തിയേഴ് ലക്ഷത്തിലധികം പേര്‍ സുഖംപ്രാപിച്ചു. രോഗബാധിതരുടെ എണ്ണത്തില്‍ റഷ്യയാണ് ലോകത്ത് നാലാം സ്ഥാനത്ത്. രാജ്യത്ത് ഇരുപത്തിനാല് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

