പ്രകൃതി സ്നേഹം വിളിച്ചോതി കുരുന്നുകളുടെ വൃക്ഷത്തെ നടൽ ;
മിൻഹ ഓൺലൈൻ നൂറാം ദിനാചരണം ശ്രദ്ധേയമായി

കാസറഗോഡ്: സ്ത്രീകളുടെ ഓൺലൈൻ വിദ്യാഭ്യാസ മേഖലയിൽ ചരിത്രം രചിച്ച് മുന്നേറുന്ന മിൻഹ ഓൺലൈൻ ദിനാചരണത്തിന്റെ ഭാഗമായി “നാളേക്കൊരു തണൽ” എന്ന ശീർഷകത്തിൽ നടന്ന കുരുന്നുകളുടെ മര തൈ നടൽ ക്യാമ്പയിൻ ശ്രദ്ധേയമായി.
ലോകത്തിന്റ വിവിധ ദിക്കുകളിൽ താമസിക്കുന്ന കേരള,കർണാടക, ലക്ഷ്യദീപ് സംസ്ഥാനങ്ങിലെ മിൻഹ കുടുംബത്തിലെ നൂറിൽ പരം കുരുന്നുകൾ വിവിധ ഇനം മര തൈകൾ നട്ട് പ്രകൃതി സംരക്ഷണത്തിൽ പങ്കാളികളായി.
ഖുർആൻ ദിക്ർ സ്വലാത്ത് സമർപ്പണം,
കടന്നുപോയ മിൻഹയുടെ നൂറു ദിനങ്ങൾ എന്ന വിഷയത്തിൽ പ്രബന്ധം,കവിത,
പ്രഭാഷണം,അസ്മാഉൽ ബദ്ർ,
ഹദ്ദാദ് മജ്ലിസ് എന്നീ വിത്യസ്ത പരിപാടികൾ നൂറാം ദിനാചരണത്തിന്റെ ഭാഗമായി നടന്നു.
ഓൺലൈൻ വഴി നടന്ന ഉദ്ഘാടന സംഗമത്തിൽ ഹാഫിളത്ത് ശഹ്‌മ ഖിറാഅത്തും സയ്യിദത്ത് ഖദീജത്ത് അൽ കൗസർ പ്രാർത്ഥനയും നടത്തി. ഡയറക്ടർ ഫാത്തിമ മിസ്‌രിയ്യയുടെ അദ്ധ്യക്ഷതയിൽ ഹാഫിളത്ത് ഫാത്തിമത്ത് സനാ ഉദ്ഘാടനം ചെയ്തു. കോഡിനേറ്റർ സുമയ്യ അബ്ദുൽ ഖാദർ ആമുഖ പ്രഭാഷണം നടത്തി. ശാനിബ സാക്കിയ പ്രബന്ധവും,റഷീദ അബ്ദുൽ മജീദ് മലപ്പുറം കവിതയും അവതരിപ്പിച്ചു. ആയിഷ അൻസാരി ദുബൈ മുഖ്യപ്രഭാഷണം നടത്തി. ജുവൈരിയ്യ സാക്കിയ അൽ ഫാഹിമ അസ്മാഉൽ ബദ്‌ർ മജ്ലിസിനും അനീസ ബേക്കൽ ഹദ്ദാദിനും നേതൃത്വം നൽകി. മുനവ്വ സാക്കിയ സ്വാഗതവും റഫാ റഫീഖ് സാക്കിയ നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന സമാപന സംഗമത്തിൽ പട്ട്ല മശ്‌രിഖുൽ ഉലൂം വിദ്യാർത്ഥി അഹ്‌മദ് മുസ്ഫിർ ഖിറാഅത്ത് പാരായണം നടത്തി മിൻഹ ചെയർമാൻ മുനീർ അഹ്‌മദ് സഅദി നെല്ലിക്കുന്നിന്റ അദ്ധ്യക്ഷതയിൽ തുഹ്‌ഫത്തുൽ മുഹ്‌ത്താജ് ഫൗണ്ടേഷൻ ചീഫ് ഡയറക്ടർ അബ്ദുൽ റഷീദ് സൈനി കർണാടക ഉദ്ഘാടനം ചെയ്തു പ്രമുഖ ആത്മീയ പണ്ഡിതൻ സയ്യിദ് ഹംസ തങ്ങൾ അരിഫാഈയുടെ പ്രാർത്ഥനയോടെ പരിപാടി സമാപ്പിച്ചു
🌹🌹🌹🌹🌹🌹

