KSDLIVENEWS

Real news for everyone

കോവിഡ്_19 : ഗവേഷണത്തിൽ സൗദി ലോകരാജ്യങ്ങളിൽ 17-ാം സ്ഥാനത്ത് ; അറബ് ലോകത്ത് ഒന്നാമത്.

SHARE THIS ON

റിയാദ് കൊറോണ വൈറസ് മഹാമാരിക്കെതിരെ കാര്യക്ഷമമായി ഗവേഷണം നടത്തുന്നതിനും അത് പ്രസിദ്ധീകരിക്കാനുമുള്ള സർവകലാശാലകളുടെ ശ്രമങ്ങളിലും അറബ് ലോകത്ത് സൗദി ഒന്നാം സ്ഥാനവും ലോക രാജ്യങ്ങളിൽ പതിനേഴാം സ്ഥാനവും നേടി.ആഗോള ഗവേഷണത്തിന്റെ 1.8 % സൗദി പ്രതിനിധീകരിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ . ഹമദ് ബിൻ മുഹമ്മദ് അൽ അൽ ഷെയ്ഖ് പറഞ്ഞു . ഇതിനായി സംവിധാനങ്ങൾ ഒരുക്കി രാജ്യത്തെ സന്നദ്ധമാക്കിയ ഭരണാധികാരി സൽമാൻ രാജ്യവിനെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെയും അദ്ദേഹം നന്ദി അറിയിച്ചു . രാജ്യത്തെ വിദ്യാഭ്യാസ പുരോഗതിക്കായി നിരന്തര പിന്തുണയും ഗവേഷണ രംഗത്തെ മുന്നേറ്റത്തിനും നവീകരണത്തിനും വേണ്ടിയുള്ള എല്ലാമാർഗങ്ങളും സർക്കാർ നൽകുന്നു . മത്സരം നിലനിൽക്കെ മേധാവിത്വവും ആഗോള വിജയവും നേടാൻ ഇന്ന് രാജ്യത്തിനാകുന്നുവെന്നും അദ്ദേഹം പറഞ്ഞു . കൊറോണയെ നേരിടുന്നതിൽ തുടക്കം മുതലേ മറ്റു നിരവധി രാജ്യങ്ങളെ സൗദി മറികടന്നിട്ടുണ്ട് . പ്രതിസന്ധികളെ നേരിടുന്നതിൽ രാജ്യത്തിന്റെ കഴിവും സ്ഥാനവുംപ്രതിഫലിപ്പിക്കുന്നതിൽ രാജ്യം നടത്തിയ വലിയ ശ്രമങ്ങളുടെ തുടർച്ചയാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു . സൗദി സർവകലാശാലകളിലെയും ഗവേഷണ കേന്ദ്രങ്ങളിലെയും ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും ശ്രമങ്ങളെ ഏകീകരിക്കുക , അവരുടെ ശ്രമങ്ങളെ വിലയിരുത്തുന്നതിന് ആരോഗ്യ സാങ്കേതിക മേഖലകളിൽ ശാസ്ത്രീയ സമിതികൾ രൂപീകരിക്കുക , ഗവേഷണ കാര്യക്ഷമത വർധിപ്പിക്കുന്നതിനും കോവിഡ് -19 നേരിടുന്നതിനുള്ള അവരുടെ സംഭാവനകളെക്കുറിച്ചും പ്രത്യേക ശില്പശാലകളിലൂടെ ഏകോപനം സാധ്യമാകാക്കുക തുടങ്ങി നിരവധി പ്രത്യേക പരിപാടികളും പദ്ധതികളുമാണ് വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കിയത് . സർവകലാശാലകളിലെയും ഗവേഷണ കേന്ദ്രങ്ങളിലെയും ജീവനക്കാരുടെ ഗവേഷണ ശേഷി കൂടുന്നതോടൊപ്പം പകർച്ചവ്യാധിയെ തുരത്തുന്നതിനും അതിന്റെ ഫലങ്ങൾ കുറയ്ക്കുന്നതിനും ശാസ്ത്രീയ പരിഹാരങ്ങൾ കണ്ടെത്തുന്നതിലും രാജ്യം വിജയിച്ചതായി മന്ത്രി പറഞ്ഞു .പകർച്ചവ്യാധിയെ തുരത്തുന്നതിനും അതിന്റെ ഫലങ്ങൾ കുറയ്ക്കുന്നതിനും ശാസ്ത്രീയ പരിഹാരങ്ങൾ കണ്ടെത്തുന്നതിലും രാജ്യം വിജയിച്ചതായി മന്ത്രി പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!