KSDLIVENEWS

Real news for everyone

സൗദിയില്‍ 209 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; 289 പേർക്ക് രോഗ മുക്തി ; 12 മരണം

SHARE THIS ON

റിയാദ്: സൗദി അറേബ്യയില്‍ 209 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 358922 ആയി
289 പേര്‍ കോവിഡ് മുക്തരായി. രോഗമുക്തരുടെ ആകെ എണ്ണം 349168 ആയി ഉയര്‍ന്നു.
അതെസമയം, രാജ്യത്ത് വിവിധയിടങ്ങളിലായി 12 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 5977 ആണ്.
രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 97.3 ശതമാനമായി ഉയര്‍ന്നു. അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 3777 പേര്‍ മാത്രമാണ്.ഇതില്‍ 577 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!