KSDLIVENEWS

Real news for everyone

കർഷക പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് റെയിൽവേ യൂനിയനുകൾ

SHARE THIS ON

ന്യൂഡല്‍ഹി | കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ റെയില്‍വേ യൂനിയനുകളായ എ ഐ ആര്‍ എഫും, എന്‍ എഫ് ഐ ആറും. പാര്‍ലിമെന്റ് ഈയടുത്ത് പാസ്സാക്കിയ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണക്കുന്നുവെന്ന് എ ഐ ആര്‍ എഫ് ജനറല്‍ സെക്രട്ടറി ശിവ ഗോപാല്‍ മിശ്ര അറിയിച്ചു. സിംഗു അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ മിശ്ര ഇന്ന് സന്ദര്‍ശിച്ചിട്ടുണ്ട്.

ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത കര്‍ഷകര്‍ക്ക് പിന്തുണ നല്‍കണമെന്ന് ഇന്ത്യന്‍ റെയില്‍വേയിലെ തങ്ങളുമായി അഫിലിയേറ്റ് ചെയ്ത സംഘടനകള്‍ക്ക് എഴുതിയിട്ടുണ്ടെന്നും മിശ്ര പ്രസ്താവനയില്‍ അറിയിച്ചു. ധര്‍ണ, പ്രകടനം, റാലികള്‍ തുടങ്ങിയ പ്രതിഷേധ പരിപാടികള്‍ നടത്താനും ആഹ്വാനം ചെയ്തിട്ടുണ്ട്.ഒമ്ബത് ലക്ഷം അംഗങ്ങളാണ് ഈ റെയില്‍വേ യൂനിയനിലുള്ളത്. മറ്റൊരു റെയില്‍വേ യൂനിയനായ എന്‍ എഫ് ഐ ആറും കര്‍ഷകര്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. ഗതാഗത യൂനിയനുകളും നിരവധി പാര്‍ട്ടികളും സംയുക്ത ഫോറങ്ങളും ഐ എന്‍ ടി യു സി, എ ഐ ടി യു സി, സി ഐ ടി യു, എച്ച്‌ എം എസ് പോലുള്ള ട്രേഡ് യൂനിയനുകളും ഭാരത് ബന്ദിന് പിന്തുണ അര്‍പ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!