KSDLIVENEWS

Real news for everyone

‘നാലു വര്‍ഷത്തിനിടെ രാജ്യത്ത് നടന്നത് 2,900 വര്‍ഗീയ കലാപങ്ങള്‍’; രാജ്യസഭയില്‍ കേന്ദ്രസര്‍ക്കാര്‍

SHARE THIS ON

ന്യൂഡല്‍ഹി: കഴിഞ്ഞ നാലു വര്‍ഷത്തിനിടെ രാജ്യത്ത് നടന്നത് 3,000ത്തോളം വര്‍ഗീയ കലാപങ്ങള്‍. 2017നും 2021നും ഇടയില്‍ 2,900 സാമുദായിക, മത ലഹളകളാണ് രജിസ്റ്റര്‍ ചെയ്തത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പാര്‍ലമെന്റില്‍ അറിയിച്ചതാണ് ഇക്കാര്യം.

നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രി റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. 2017ല്‍ 723 വര്‍ഗീയ കലാപങ്ങള്‍ രാജ്യത്ത് നടന്നതായാണ് ഔദ്യോഗിക രേഖകളിലുള്ളത്. 2018ല്‍ 512ഉം 2019ല്‍ 857ഉം 2020ല്‍ 857ഉം 2021ല്‍ 378ഉം സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ 2018 ജൂലൈ 23നും സെപ്റ്റംബര്‍ 25നും സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നെന്നും രാജ്യസഭയിലെ ഒരു ചോദ്യത്തിനുള്ള മറുപടിയില്‍ മന്ത്രി അറിയിച്ചു. വര്‍ഗീയലഹളകള്‍ക്കിടയാക്കാനിടയുള്ള തരത്തില്‍ വ്യാജവാര്‍ത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ 2018 ജൂലൈ നാലിനും നിര്‍ദേശമിറക്കിയിരുന്നു. നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളാനും ആവശ്യപ്പെട്ടിരുന്നുവെന്നും മന്ത്രി അറിയിച്ചു.

Summary: Over 2,900 cases of communal or religious rioting were registered in the country between 2017 and 2021: Union Minister of State for Home Nityanand Rai said in a written response to a question in Rajya Sabha.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!