വനിതാദിനത്തിൽ സിസ്റ്റർ ബീനയെ ആദരിച്ചു.

ബദിയടുക്ക:അന്തർദേശീയ വനിതാ ദിനത്തിൽ മുള്ളേരിയ ലയൺസ് ക്ലബ്ബ് ഭാരവാഹികൾ ബദിയടുക്കയിലെ അസ്സീസി സ്നേഹാലയത്തിലെ അമ്മമാരോടൊപ്പം ചെലവഴിക്കാൻ എത്തി.
അവർക്കുള്ള ഭക്ഷണവുമായി എത്തിയ ക്ലബ്ബ് ഭാരവാഹികൾ സ്നേഹാലയം അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ബീന ജോസഫിനെ പൊന്നാട അണിയിച്ചു ആദരിച്ചു.
ആരോരുമില്ലാത്ത അമ്മമാരെ സ്വന്തം അമ്മയെപ്പോലെ പരിചരിക്കുന്ന സ്നേഹാലയത്തിലെ സിസ്റ്റർമാരുടെ സേവനം ഏറെ സ്തുത്യർഹവും പുണ്യ കർമ്മവും ആണെന്ന് ക്ലബ്ബ് പ്രസിഡന്റ് വിനോദ് കുമാർ മേലത്ത് പറഞ്ഞു.
ക്ലബ്ബിലെ അംഗം രാധാകൃഷ്ണയുടെ മകൾ ബേബി രശ്മിതയുടെ ജന്മദിനം
അമ്മമാരോടൊപ്പം കേക്ക് മുറിച്ചു ആഘോഷിച്ചു.
ലയൺസ് ക്ലബ്ബ് ഭാരവാഹികളായ , വിനോദ്‌കുമാർ മേലത്ത്, രാജലക്ഷ്മി ടീച്ചർ,
ഷാഫി ചൂരിപ്പള്ളം, രാധാകൃഷ്ണ നായക്ക്, സിന്ധു വിനോ, ഷീന മോഹൻ, പ്രജിത വിനോദ്, ശ്രീജ രാധാകൃഷ്ണൻ, ഡോ.ദീപാലക്ഷ്മി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
സിസ്റ്റർ ബീന നന്ദി പറഞ്ഞു.
അടിക്കുറിപ്പ്:
ലോക വനിതാ ദിനത്തിൽ ബദിയടുക്ക അസ്സീസി സ്നേഹാലയത്തിലെ സിസ്റ്റർ ബീന ക്കു മുള്ളേരിയ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് വിനോദ് മേലത്ത് ഉപഹാരം നൽകുന്നു

