KSDLIVENEWS

Real news for everyone

മഞ്ചേശ്വരം പഞ്ചായത്ത് സെക്രട്ടറിയും അസി.എഞ്ചനീയറും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണപ്പെട്ടു

SHARE THIS ON

മഞ്ചേശ്വരം: മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അന്തരിച്ചു. മഞ്ചേശ്വരം പഞ്ചായത്ത് സെക്രട്ടറിയും പടന്ന സ്വദേശിയുമായ എ.ബി. അഷ്‌റഫ്(43), പഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ കൊല്ലം ഇരവിപുരത്തെ പ്രമോദ്(31) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്. അഷ്‌റഫ് ഒരുമാസത്തോളമായി അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെ ഇന്നലെ രാവിലെ 8 മണിയോടെ മരണപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രമോദ് മരണപ്പെടുന്നത്. മഞ്ചേശ്വരം പഞ്ചായത്ത് ഓഫീസിന് സമീപം രാവിലെ 8.30 മണിയോടെ കുഴഞ്ഞുവീഴുകയായിരുന്നു. പരിസരവാസികള്‍ ഉടന്‍ തന്നെ സമീപത്തെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഒരുമാസം മുമ്പാണ് പ്രമോദ് മഞ്ചേശ്വരത്ത് ജോലിയില്‍ പ്രവേശിച്ചത്. പഞ്ചായത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ മരിച്ച സംഭവം മഞ്ചേശ്വരം ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. കെ.പി. റംലത്താണ് അഷ്‌റഫിന്റെ ഭാര്യ. വിദ്യാര്‍ത്ഥികളായ അബ്ഷീറ, അര്‍ഷീദ എന്നിവര്‍ മക്കളാണ്. രമ്യയാണ് പ്രമോദിന്റെ ഭാര്യ. മക്കള്‍: തീര്‍ത്ഥ, തേജസ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!