KSDLIVENEWS

Real news for everyone

വ്യാപാരികളിൽ നിന്നു പണം തട്ടിയ വ്യാജ പോലീസ് ജയിലിൽ

SHARE THIS ON

ബദിയഡുക്ക : വ്യാജ പൊലീസ് ചമഞ്ഞ് വ്യാപാരികളിൽ നിന്ന് പണം പിരിക്കുന്നത് പതിവാക്കിയ വിരുതൻ ഒടുവിൽ ജയിലിൽ . കഴിഞ്ഞ ദിവസം ബദിയഡുക്ക പൊലീസിന്റെ പിടിയിലായ നെക്രാജെ സ്വദേശിയും വിദ്യാനഗർ ക്വാർട്ടേഴ്സിൽ താമസക്കാരനുമായ ശശിധരൻ ( 34 ) ആണ് ജയിലിൽ ആയത് . സമാന രീതിയിൽ ഇയാൾ മറ്റേതെങ്കിലും സ്ഥലങ്ങളിൽ പണപ്പിരിവു നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു . കഴിഞ്ഞ ദിവസമാണ് ശശിധരൻ അറസ്റ്റിലായത് . പൊലീസാണെന്ന് പറഞ്ഞ് ഒരുവർഷക്കാലമായി ഇയാൾ പെട്ടിക്കടകളി ലും ആഴ്ച്ച ചന്തകളിലുമെത്തി പണപ്പിരിവ് നടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു . അടുത്ത കാലത്തായി ഇയാളുടെ പെരുമാറ്റത്തെക്കുറിച്ച് സംശയം തോന്നിയ വ്യാപാരികളിൽ ചിലർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു . കഴിഞ്ഞ ദിവസം ശശിധരൻ എത്തി പണം ആവശ്യപ്പെട്ടപ്പോൾ വിവരം കൈമാറുകയും പൊലീസെത്തി കൈയ്യോടെ പിടികൂടുകയുമായിരുന്നു . നേരത്തെ സ്വകാര്യ ബസ് കണ്ടക്ടർ ആയി ജോലി ചെയ്തിരുന്ന ആളാണ് ശശിധരൻ .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!