KSDLIVENEWS

Real news for everyone

കുബണൂരിൽ മാലിന്യം തള്ളാനെത്തിയ ടെമ്പോ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു

SHARE THIS ON

കുമ്പള : മാലിന്യം തള്ളാനെത്തിയ ടെമ്പോ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു . കഴിഞ്ഞ ദിവസം കുബണൂർ കണ്ണാടിപ്പാറയിലാണ് സംഭവം . ഭക്ഷണാവശിഷ്ടങ്ങൾ അടങ്ങിയ മാലിന്യങ്ങളാണ് ടെമ്പോയിൽ കയറ്റി തള്ളാൻ കൊണ്ടുവന്നത് . സംഭവം കണ്ട നാട്ടുകാർ കയ്യോടെ പിടികൂടുകയും പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു . കുമ്പള എസ് ഐ രാജീവന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ടെമ്പോ കസ്റ്റഡിയിലെടുത്തു . ഡ്രൈവർ ഷിറിയ ഒളയത്തെ മുഹമ്മദ് ഇഖ്ബാലിനെതിരെ കേസെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!