KSDLIVENEWS

Real news for everyone

പാനൂര്‍ അക്രമം: ലീഗ് പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ പ്രതിഷേധവും ഉപരോധ സമരവും

SHARE THIS ON

കണ്ണൂർ : പാനൂരിൽ ഇന്നലെയുണ്ടായ അക്രമ സംഭവങ്ങളിൽ പ്രതി ചേർക്കപ്പെട്ട ലീഗ് പ്രവർത്തകരെ കോടതിയിൽ ഹാജരാക്കുമ്പോൾ പ്രതിഷേധം. ലീഗ് പ്രവർത്തകർ ചൊക്ലി പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. പ്രതി ചേർക്കപ്പെട്ട ലീഗ് പ്രവർത്തകരെ കൊണ്ടു പോകുന്ന വാഹനം ഉപരോധക്കാർ തടഞ്ഞു.

കൊല്ലപ്പെട്ട മൻസൂറിന്റെ വിലാപ യാത്രക്ക് ശേഷം അക്രമ സംഭവങ്ങൾ പാനൂർ മേഖലയിൽ നടന്നിരുന്നു. അതിൽ 14 യൂത്ത് ലീഗ് പ്രവർത്തകർക്കെതിരേയാണ് കേസെടുത്തിരുന്നത്. പ്രതിയാക്കപ്പെട്ട 14 ലീഗ് പ്രവർത്തകരും നിരപരാധികളാണെന്നും ഇവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടാണ് പോലീസ് സ്റ്റേഷൻ ലീഗുകാർ ഉപരോധിച്ചത്.

ഇപ്പോൾ ഉപരോധം അവസാനിച്ചു. ഒളവല്ലൂർ പോലീസും അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ലീഗ് പ്രവർത്തകരെ പിടികൂടിയിരുന്നു. എല്ലായിടങ്ങളിലുമായി 21 ലീഗ് പ്രവർത്തകർക്കെതിരേയാണ് കേസെടുത്തത്.

മൻസൂർ വധക്കേസിൽ ഒരാളെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ 11 പ്രതികളാണുള്ളത്. ബാക്കിയുള്ളവരെ എത്രയുംവേഗം അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് അറിയിക്കുന്നത്. പോലീസ് പക്ഷപാതപരമായാണ് പെരുമാറുന്നന്നെന്നാണ് ലീഗിന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!