KSDLIVENEWS

Real news for everyone

ഇസ്രയേൽ, ലെബനനെതിരെ ആക്രമണം തുടർന്നാൽ വെടിനിർത്തലിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ

SHARE THIS ON

തെഹ്റാൻ: ലെബനാനിലെ ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ വെടിനിർത്തൽ കരാറിൽ നിന്ന് പിൻവാങ്ങുമെന്ന മുന്നറിയിപ്പുമായി ഇറാൻ. ഹോർമൂസ് വഴിയുള്ള ക്രൂഡോയിൽ ടാങ്കറുകളുടെ യാത്ര ഇറാൻ തടഞ്ഞു. ലെബനനെതിരായ ആക്രമണത്തിന് തിരിച്ചടി നൽകുമെന്നും മുന്നറിയിപ്പ്.

ആക്രമണം നിർത്തി വെക്കും വരെ കപ്പലുകളെ തടയുമെന്നും ഐആര്‍ജിസി അറിയിച്ചു. ഇറാനിലെ ഫാർസ് ന്യൂസ് ഏജൻസിയുടേതാണ് റിപ്പോർട്ട്. ഇസ്രായേൽ ആക്രമണത്തിൽ 89 പേരാണ് കൊല്ലപ്പെട്ടത്. 700ലധികം പേര്‍ക്ക് പരിക്കേറ്റു. അതേസമയം ലബനൻ യുദ്ധം ഇറാനുമായുള്ള വെടിനിർത്തൽ കരാറിന്‍റെ ഭാഗമല്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇറാനുമായി നേരിട്ടുള്ള ചർച്ച ഉടൻ നടക്കുമെന്നും ട്രംപ് പറഞ്ഞു. ശാശ്വത സമാധാനം ഉറപ്പാക്കാൻ  ഇസ്‍ലാമാബാദ് ചർച്ച വഴിയൊരുക്കണമെന്ന് ലോകരാജ്യങ്ങൾ ആവശ്യപ്പെട്ടു. ഇസ്‍ലാമാബാദ് ചർച്ചക്ക് വരണമെങ്കിൽ ലബനൻ യുദ്ധം നിർത്തണമെന്നും ഹോർമുസ് തുറക്കില്ലെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

വെടിനിര്‍ത്തൽ അട്ടിമറിക്കുന്ന സാഹചര്യം തടയണമെന്ന് ട്രംപിനോട് തുർക്കി പ്രസിഡന്‍റ് ഉർദുഗാൻ ആവശ്യപ്പെട്ടു. ഇരുവരും ടെലിഫോണിൽ പുതിയ സ്ഥിഗതികൾ ചർച്ച ചെയ്തു.

എന്നാൽ വെടിനിർത്തലിൽ ലെബനനെ ഉൾപ്പെടുത്താൻ പറ്റില്ലെന്ന് അറിയിച്ച ഇസ്രയേൽ വെറും 10 മിനിറ്റിനിടെ ലെബനനിലേക്ക് വിക്ഷേപിച്ചത് നൂറ് കണക്കിന് മിസൈലുകൾ. ഇറാന്‍റെ പ്രോക്സി സൈന്യമായ ഹിസ്ബുള്ളയെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ സൈന്യം തെക്കൻ ലെബനനിലുടനീളം മിസൈൽ വർഷം നടത്തിയത്. ഇതിന് പിന്നാലെ ഇസ്രയേൽ ലെബനനിലേക്ക് അക്രമണം തുടർന്നാൽ വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്നും ഇസ്രയേലിനെ ശിക്ഷിക്കുമെന്നും ഇറാൻ അറിയിച്ചതെന്ന് അൽജസീറ റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!