KSDLIVENEWS

Real news for everyone

വാഹന പരിശോധനയ്‌ക്കിടെ തലസ്ഥാനത്ത് വന്‍ ലഹരി വേട്ട; കോടികള്‍ വിലമതിക്കുന്ന കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

SHARE THIS ON

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നുളള വാഹന പരിശോധനയ്‌ക്കിടെ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. ആക്കുളത്ത് നിന്നാണ് മുന്നൂറ് കിലോ കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്.
ഇടുക്കി തൊടുപുഴ സ്വദേശി ബനാഷ് മലപ്പുറം അരീക്കോട് സ്വദേശി അജ്‌നാസ് എന്നിവരാണ് പിടിയിലായത്. ഇരുവര്‍ക്കും 27 വയസാണ്.ഒന്നരക്കോടി വില വരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!