KSDLIVENEWS

Real news for everyone

കോറോണ: പ്രതിരോധം വീട്ടിൽ നിന്ന് തുടങ്ങാം’ ക്യാമ്പയിന് തുടക്കമായി

SHARE THIS ON

നെല്ലിക്കട്ട: ചെങ്കള ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് (നെല്ലിക്കട്ട) ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻറെ ഭാഗമായി ‘കോറോണ: പ്രതിരോധം വീട്ടിൽ നിന്ന് തുടങ്ങാം’ എന്ന ക്യാമ്പയിനോടെ നടത്തുന്ന ബോധവൽക്കരണ പരിപാടി നെല്ലിക്കട്ട ബിലാൽ നഗറിൽ തുടക്കമായി. ചെങ്കള ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അൻഷിഫ അർഷാദ് ഉൽഘാടനം ചെയ്തു. സമിതി അംഗങ്ങളായ സജ്ന ടീച്ചർ, എൻ എ അബ്ദുൽ ഖാദർ നെല്ലിക്കട്ട,ഇബ്രാഹിം നെല്ലിക്കട്ട തുടങ്ങിയവർ സംബന്ധിച്ചു. എതിർത്തോട്,അത്യക്കൂഴി,നെല്ലിക്കട്ട ടൗൺ,ബിലാൽ നഗർ,സമ്പത്തില,ചെർളടുക്ക, എന്നീ പ്രദേശങ്ങളിലായി ആറ് ടീമുകളായി തിരിച്ച്, ‘മാഷ്’ ടിം അംഗങ്ങളായ കുഞമ്പു മാഷ്, നസിം മാസ്റ്റർ, പ്രസീത ടീച്ചർ,ആശാ വർക്കർമാരായ യശോദ,ബിവി, ഫാത്തിമ,അംഗനവാടി ടീച്ചർമാരായ ഉഷ ടീച്ചർ,ബാലാമണി ടീച്ചർ,വിജയകുമാരി ടീച്ചർ,എ ഡി എസ് സുഹ്റ,പുരുഷോത്തമൻ നായർ,അർഷാദ് എതിർത്തോട്, അഷ്റഫ് സി എം നെല്ലിക്കട്ട, രവി നെല്ലിക്കട്ട, ജാബിർ നെല്ലിക്കട്ട, അനസ് എതിർത്തോട്,ഷാനിഫ് നെല്ലിക്കട്ട, അജ്മൽ മിർഷൻ, ഫൈസൽ നെല്ലിക്കട്ട,സിറാജ് എതിർത്തോട്,നാഫിഹ് എതിർത്തോട്,നിസാർ ചർളടുക്ക, ഷെരീഫ് ഉസ്താദ്,ഖലീൽ, ഇബ്രാഹിം പി.സി, ലത്തീഫ് ചെന്നടുക്ക , അബ്ദുൽ റഹ്മാൻ പി.കെ,വിനോദ് അത്യക്കുഴി, ഹാഷിർ കുന്നിൽ, അബ്ദുല്ല ടി.എ,ഉമൈർ കെ എം,അജ്മൽ പി എം,സിറാജ് എംഡികെ,സുലൈമാൻ കെസി എന്നിവരുടെ നേതൃത്വത്തിൽ വാർഡിലെ മുഴുവൻ വീടുകളിലും കോവിഡ് പ്രതിരോധത്തെ ക്കുറിച്ച് ലഘുലേഘ വിതരണം ചെയ്യുകയും, കോവിഡ് വാക്സിൻ പ്രോൽസാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള ബോധവൽക്കരണം നടത്തുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!