കെഎംസിസി ഖത്തർ കാസർഗോഡ് ജില്ലാ കമ്മിറ്റി വിജയാഘോഷം നടത്തി

ദോഹ: കാസർഗോഡ് ലോകസഭ മണ്ഡലത്തിൽ നിന്നും വിജയിച്ച രാജ്‌മോഹൻ ഉണ്ണിത്താൻറെയും കേരളത്തിലും ഇന്ത്യയിലും മുസ്ലിം ലീഗ്-കോൺഗ്രസ്സ് സ്ഥാനാർത്ഥികളുടെ മികച്ച വിജയത്തിൽ കെഎംസിസി ഖത്തർ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിജയാഘോഷം നടത്തി .
റഫീഖ് റഹ്മാനിയുടെ ഖിറാഹത്തോടെ ആരംഭിച്ച ജില്ലാ കൗൺസിൽ യോഗം ,ജില്ലാ ആക്ടിങ് പ്രസിഡണ്ട് അലി ചേരൂറിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ഉപദേശക സമിതി ചെയർമാൻ എംപി ഷാഫി ഹാജി ഉദ്ഘാടനം നിർവഹിച്ചു .
ഉപദേശക സമിതി വൈസ് ചെയർമാൻ എസ് എ എം ബഷീർ മുഖ്യ പ്രഭാഷണം നടത്തി . സീനിയർ നേതാക്കളായ കെ എസ് മുഹമ്മദ് കുഞ്ഞി , എം ടി പി മുഹമ്മദ് കുഞ്ഞി , സാദിഖ് പാക്യാര , ജില്ലാ നേതാക്കളായ നാസർ കൈതക്കാട് , സാദിഖ് കെ സി , മൊയ്‌ദു ബേക്കൽ ,ഷാനിഫ് പൈക്ക ,അഷ്‌റഫ് ആവിയിൽ , സഗീർ ഇരിയ , മണ്ഡലം നേതാക്കളായ റസാഖ് കല്ലട്ടി , ഷഫീഖ് ചെങ്കള ,നിസ്താർ പട്ടേൽ ,സത്താർ മൗലവി ,അബി മർഷാദ് , എസ് എസ് പി ജില്ലാ കോർഡിനേറ്റർ ആബിദ് ഉദിനൂർ , മീഡിയ വിങ് കൺവീനർ അബ്ദു റഹ്‌മാൻ ഏരിയാൽ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു .ജില്ലാ ജനറൽ സെക്രട്ടറി സമീർ ഉടുമ്പുന്തല സ്വാഗതവും ജില്ലാ ട്രഷറർ സിദീഖ് മണിയൻപാറ നന്ദിയും പറഞ്ഞു .

