KSDLIVENEWS

Real news for everyone

എതിർത്തോട് ചെർക്കള പാതയിലെ വളവിൽ വലിയ ഗർത്തം രൂപപ്പെട്ടു, യാത്രക്കാർ ജാഗ്രതൈ

SHARE THIS ON

എതിർത്തോട് : എതിർത്തോട് നിന്ന് ചെർക്കളയിലേക്ക് പോകമ്പോൾ ആദ്യവളവിൽ റോഡിന്റെ വലത് ദിശയിൽ വലിയ ഗുഹ രൂപത്തിലുള്ള ഗർത്തം രൂപപ്പെട്ടു. ഗർത്തത്തിന് വലിയ ആഴവും അടിയിൽ നീളവും ഉണ്ട്. ഇരു ചക്ര വഹനം മുതൽ വലിയ വണ്ടികൾ വരെ അപകടത്തിൽ പെടാൻ സാധ്യത കൂടുതലാണ്. വലിയ വണ്ടികൾക്ക് പോകാൻ പാകത്തിൽ അടിഭാഗം നീണ്ട് അറ്റം കാണാത്ത രൂപത്തിലുള്ള ഗുഹ പോലോത്ത കുഴിയാണ് രൂപപ്പെട്ടിരിക്കുന്നത്.
ഇന്നലെ വൈകുന്നേരം അത് വഴി വന്ന ചെർക്കള കോലാച്ചിയഡുക്കം സ്വദേശിയും ഇപ്പോൾ എതിർത്തോട് താമസക്കാരനുമായ മൊയ്തീൻ എന്ന പിൺട്ടൊ മൊയ്ദുവിനാണ് ഇത് ആദ്യം ശ്രദ്ധയിൽ പെടുന്നത്. ഉടനെ കുഴിയിൽ അസ്വഭാവിഗത കണ്ടതിനാൽ കൂടുതൽ പരിശോധിച്ചപ്പോഴാണ് വലിയ ഗർത്തം ശ്രദ്ധിക്കാനായത്. ഉടനെത്തന്നെ മൊയ്തീൻ കല്ലുകൾ പെറുക്കി അപകട മുന്നറിയിപ്പായി അതിന് ചുറ്റും കല്ലുകൾ കൊണ്ട് അടയാളപ്പെടുത്തി മാതൃകയായി. ഈ സമയം അത് വഴി വന്ന ksdlivenews മാനേജിംഗ് ഡയറക്ടർ സിറാജ് ചൗക്കിയും ഗർത്തം കണ്ട് ബോധ്യപ്പെട്ടു. ഒരു ഭാഗം ഇടിഞ്ഞാൽ വണ്ടികൾ പോലും കാണാൻ കിട്ടാത്ത രൂപത്തിലുള്ള ഈ കുഴി അധികൃതർ വന്ന് കണ്ട് സത്വര നടപടി സ്വീകരിക്കണം .ഇല്ലെങ്കിൽ വലിയ അപകടം നാം ക്ഷണിച്ച് വരുത്തും. ആയിരക്കണക്കിന് വാഹനങ്ങൾ ദിനേന കടന്ന് പോകുന്ന ഈ സംസ്ഥാന പാതയിലെ ഗർത്തം ഉണ്ടെന്ന് അറിയിക്കുന്ന ബോർഡെങ്കിലും പെട്ടെന്ന് സ്ഥാപിച്ച് അപകട ഭീഷണിയിൽ നിന്നും വാഹനങ്ങളെ രക്ഷപ്പെടുത്തണമെന്നും മൊയ്ദുവും , യാത്രക്കാരും ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!