KSDLIVENEWS

Real news for everyone

കതിര്‍മണ്ഡപത്തില്‍ വരനെ അമ്മ ചെരുപ്പൂരി തല്ലി, വധുവിനും കിട്ടി കാര്യമായി, കാരണം

SHARE THIS ON

ലക്നൗ: കുടുംബത്തിന്റെ അനുവാദമില്ലാതെ അന്യജാതിക്കാരിയെ വിവാഹം കഴിച്ച യുവാവിനെ അമ്മ വിവാഹവേദയില്‍ കയറി ചെരിപ്പൂരി തല്ലി. ഉത്തര്‍പ്രദേശില്‍ ഹാമിര്‍പൂര്‍ ജില്ലയിലെ സുമേര്‍പൂരിലാണ് സിനിമാരംഗങ്ങളെ വെല്ലുന്ന സംഭവങ്ങളുണ്ടായത്. ചടങ്ങിനെത്തിയവര്‍ ഏറെ പണിപ്പെട്ടാണ് വരന്റെ അമ്മയെ പിന്തിരിപ്പിച്ചത്. ഇതിന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് .

യുവാവും യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. വിവാഹത്തിന് സമ്മതിക്കണമെന്ന് യുവാവ് വീട്ടുകാരോട് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ഇതേത്തുടര്‍ന്ന് ഇരുവരും അടുത്തിടെ രഹസ്യമായി വിവാഹിതരായി. ഇക്കാര്യമറിഞ്ഞ യുവതിയുടെ വീട്ടുകാര്‍ വിവാഹം നടത്തിക്കൊടുക്കാന്‍ തീരുമാനിച്ചു.

സുമേര്‍പൂരിലെ ഒരു ഗസ്റ്റ് ഹൗസായിരുന്നു വിവാഹവേദി. വരന്റെ വീട്ടുകാരെ ആരെയും ചടങ്ങിന് ക്ഷണിച്ചിരുന്നില്ല. എന്നാല്‍ വിവരമറിഞ്ഞ് വരന്റെ അമ്മ ചടങ്ങ് നടക്കുന്ന സ്ഥലത്തെത്തി. ഈ സമയം കറങ്ങുന്ന കതിര്‍മണ്ഡപത്തില്‍ നിന്ന് വധൂവരന്മാര്‍ പരസ്പരം മാലചാര്‍ത്തുകയായിരുന്നു. ഫോട്ടോഗ്രാഫര്‍മാര്‍ക്കിടയിലൂടെ വേദിയിലേക്ക് പാഞ്ഞുകയറിയ അവര്‍ വരനെ ചെരുപ്പൂരി തലങ്ങും വിലങ്ങും തല്ലി. കറങ്ങുന്ന മണ്ഡപമായതിനാല്‍ അടി കൂടുതലും കിട്ടിയത് വധുവിനായിരുന്നു എന്നുമാത്രം.

സംഭവം പന്തിയല്ലെന്ന് കണ്ടതോടെ ചടങ്ങിനെത്തിയവര്‍ ഇടപെട്ട് വരന്റെ അമ്മയെ താഴെയിറക്കി. എന്നിട്ടും അവര്‍ പോവാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ഏറെ പണിപ്പെട്ട് അനുനയിപ്പിച്ച്‌ വീട്ടിലേക്ക് വിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!