പ്രാർത്ഥനാ നിരതരാകാനും രക്ഷാ പ്രവർത്തനത്തിനും, സാന്ത്വനമേകാനും അഭ്യർത്ഥിച്ച് നേതാക്കൾ.
കേരളത്തിൽ അടിക്കടി ഉണ്ടായിക്കൊരിക്കുന്ന ദുരന്തങ്ങളിൽ കേരളത്തിലെ മത- രാഷ്ട്രീയ നേതാക്കൾ ജനങ്ങളോട് പ്രാർത്ഥനാ നിരതരാകാനും രക്ഷാ പ്രവർത്തനത്തിന് ഇറങ്ങാനും സാന്ത്വനമേകാനും അഭ്യർത്ഥിച്ചു. കോവിഡ് വ്യാപ്തിയും പ്രളയ ദുരന്തവും വിമാനപകടവും ഒന്നിന് ഒന്നായി കേരളത്തെ ഭീതിയുടെയും പ്രയാസത്തിന്റെയും മുൾ മുനയിൽ നിൽക്കുമ്പോൾ ആശ്വാസ വാക്കുകൾ നൽകുകയാണ് നേതാക്കൾ. ഒപ്പം ആത്മ ധൈര്യം കൈവിടാതെ സന്നദ്ധ പ്രവർത്തനങ്ങളിൽ മുഴുകാൻ അഭ്യർത്ഥിക്കുകയാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരും.മറ്റു നേതാക്കളും. ജാതി-മത വർഗ കക്ഷി രാഷ്ട്രീയം മറന്ന് സന്നദ്ധ രക്ഷാ സാന്ത്വന പ്രവർത്തനങ്ങൾക്ക് മുന്നിട്ടറങ്ങുവാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു.