കരിപ്പൂര്‍ വിമാന അപകടം: മരണം 19 ആയി. 14 പേരുടെ നില ഗുരുതരമായി തുടരുന്നു

കോഴിക്കോട് | കരിപ്പൂര്‍ വിമാന അപകടത്തില്‍ മരണം 19 ആയി. പരുക്കേറ്റ 14 പേരുടെ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാല് പേരുടേയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച നാല് പേരുടേയും ബേബി മെമ്മോറിയല്‍ ആശുപത്രിയിലുള്ള ഒരാളുടേയും മറ്റ് ആശുപത്രികളിലായുള്ള അഞ്ച് പേരുടേയും ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നത്. ഇതില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് കുട്ടികളും ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നാണ് അറിയുന്നത്.
171 പേരാണ് പരുക്കേറ്റ് കോഴിക്കോട്ടേയും മലപ്പുറത്തേയും വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. അതേ സമയം ദുരന്തത്തില്‍ മരിച്ച 11 പേരുടെ പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള നടപടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആരംഭിച്ചിട്ടുണ്ട്.