കരിപ്പൂർ വിമാനപകടം
മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം വീതം സംസ്ഥാന സർക്കാറും വ്യോമയാന മന്ത്രാലയവും പ്രഖ്യാപിച്ചു.

കരിപ്പൂര്‍: ഏറെ നിര്‍ഭാഗ്യകരമായ അപകടമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം സംസ്ഥാനം നല്‍കും. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാ ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം വ്യോമയാന മന്ത്രാലയവും പ്രഖ്യാപിച്ചു. കരിപ്പൂര്‍ ദുരന്തത്തില്‍ അഗാധ ദു:ഖമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. സമയോചിത ഇടപെടല്‍ അപകടത്തിന്റെ വ്യാപ്തി കുറച്ചു. വിമാനത്താവള അധികൃതരും ഭരണകൂടവും കൃത്യമായി ഇടപെട്ടു. വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്സുകള്‍ കിട്ടി. കോക്‌പിറ്റ് വോയ്‌സ് റെക്കോഡറും കണ്ടെത്തി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയും സാരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നല്‍കും. നിസാര പരിക്കുള്ളവര്‍ക്ക് അമ്ബതിനായിരം രൂപ നല്‍കും. ഇത് ഇടക്കാല ആശ്വാസമായിരിക്കുമെന്നും മന്ത്രി അറിയിച്ചു. രക്ഷാ പ്രവര്‍ത്തനത്തില്‍ അതിശയകരമായ മികവുകാണിക്കാനായി. നാട്ടുകാരും സര്‍ക്കാര്‍ ഏജന്‍സികളും ഒരുമിച്ച് നിന്നു എന്നും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. ഞെട്ടിക്കുന്ന അപകടം ആണ് നടന്നത്. വേദനയില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും പങ്കാളികളികളായി. അപകടവിവരം അറിഞ്ഞ് പ്രധാനമന്ത്രി ഫോണില്‍ വിളിച്ചിരുന്നെന്നും മുഖ്യമന്ത്രി അറിയിച്ചു