വിമാന അപകടത്തിലും രാജമല പെട്ടിമൂടി ദുരന്തത്തിലും മരിച്ചവർക്ക് ആദാരാഞ്ജലികൾ അർപ്പിച്ച് — ചൗക്കി സന്ദേശം ലൈബ്രറി കേരളശാസ്ത്ര സാഹിത്യപരിഷത്ത്
ചൗക്കി :കോഴിക്കോട് അന്താരാഷ്ട്ര വിമാന ത്താവളത്തിൽ എയർഇന്ത്യ വിമാനം തെന്നിമാറി നൂറ്റി ഇരുപത് അടി താഴേക്കു പതിച്ച് രണ്ടായി മുറിഞ്ഞ് പൈലറ്റും സഹ പൈലറ്റും ഉൾപ്പെടെ പതിനെട്ട് പേരുടെ മരിണത്തിലും, മുന്നാർ രാജമല പെട്ടിമുടിയിലെ ഉരുൾ പൊട്ടൽ ദുരന്തത്തിൽ 22 മരിച്ചതിലും സന്ദേശം ലൈബ്രറി അടിയന്തര യോഗം ചേർന്ന് ആദാരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് രണ്ട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്ക് ചേരുന്നതായും യോഗം. ചടങ്ങിൽ കാസർക്കോട് താലൂക്ക് ലൈബ്രറി കൺസിൽ അംഗം കെവി.മുകുന്ദൻ മാസ്റ്റർ ,ഗ്രാമ പഞ്ചായത്ത് അംഗം എസ്.എച്ച്. ഹമീദ്,സന്ദേശം സംഘടന സെക്രട്ടറി എം.സലീം,ഗംഗു കെ.കെ.പുറം. ബഷീർ എ.എന്നിവർസംബന്ധിച്ചു