മഹാ മാരിയിലകപ്പെട്ട ലോകത്തിന് സന്തോഷ വാർത്ത
കൊറോണ വൈറസ് വാക്സിൻ റഷ്യ ഉടൻ ദിവസത്തിനുള്ളിൽ പുറത്തിറക്കും !
മോസ്‌കോ : കൊറോണ വൈറസ് മൂലം നട്ടംതിരിഞ്ഞ ലോകത്തിന് റഷ്യയില്‍ നിന്നും ഒരു സന്തോഷ വാര്‍ത്ത. റഷ്യയില്‍ കൊറോണ വൈറസിനെതിരെ വിശ്വസനീയമായ വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയായതായി റഷ്യന്‍ ആരോഗ്യമന്ത്രിയാണ് അറിയിച്ചത്. ഗമലയ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത അതെ വാക്‌സിന്‍ തന്നെയാണ് ഇത്.
ഇതിനൊപ്പം രണ്ട് കമ്ബനികള്‍ കൂടി ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ അനുമതി തേടിയിട്ടുണ്ട്. ഗമലയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊറോണ വാക്‌സിന്‍ ആഗസ്റ്റ് 10ന് വിപണിയിലെത്തിക്കുമെന്നാണ് കമ്ബനി അവകാശപ്പെട്ടിരിക്കുന്നത്.
ഗമലയുടെ വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയായതായി റഷ്യന്‍ ആരോഗ്യമന്ത്രി മിഖൈല്‍ മുറാഷ്‌കോ വ്യക്തമാക്കിയതായി സ്പുടിന്ക് ന്യൂസ് .കോം ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വാക്‌സിന്‍ എപ്പോള്‍ വിപണിയിലെത്തിക്കും എന്നത് ഗവേഷകരുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസിന്റെ ആദ്യ വാക്‌സിനേഷന് ഓഗസ്റ്റ് പകുതിയോടെ ഗ്രീന്‍ സിഗ്നല്‍ നല്‍കാമെന്ന് മോസ്കോയിലെ ഗമാലയ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ കഴിഞ്ഞ മാസം അവകാശപ്പെട്ടിരുന്നു. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ റഷ്യ കൊറോണ വൈറസ് വാക്സിന്‍ അവതരിപ്പിക്കും.
ഓഗസ്റ്റ് 10-നോ അതിനുമുമ്ബോ വാക്സിന്‍ പുറത്തിറക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് റഷ്യന്‍ ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു