സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകള്‍; 21 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ ആളൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1), നെന്മണിക്കര (4), പൂത്തൂര്‍ (6), മണലൂര്‍ (3), എറണാകുളം ജില്ലയിലെ പായിപ്ര (8), മുടക്കുഴ (8), കിഴക്കമ്ബലം (7), ആയവന (4), പാലക്കാട് ജില്ലയിലെ പിരായിരി (16), പുതുപരിയാരം (6, 12), തച്ചപ്പാറ (10), തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചല്‍ (10, 11, 12, 14), വയനാട് ജില്ലയിലെ മാനന്തവാടി മുന്‍സിപ്പാലിറ്റി (8, 20, 22) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
21 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ കൊറ്റങ്ങല്‍ ( കണ്ടൈന്‍മെന്റ് സോണ്‍ എല്ലാ വാര്‍ഡുകളും), കോന്നി (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട മുന്‍സിപ്പാലിറ്റി (12, 22), കുളനട (13), ആറന്മുള (7, 8, 13), നെടുമ്ബ്രം (3, 13), തൃശൂര്‍ ജില്ലയിലെ എറിയാട് (10), പുത്തന്‍ചിറ (6), എടവിലങ്ങ് (7), അടാട്ട് (14), കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റി (23, 24, 29, 30, 33), കടക്കല്‍ (എല്ലാ വാര്‍ഡുകളും), വെട്ടിക്കവല (എല്ലാ വാര്‍ഡുകളും), എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ (5), തിരുവാണിയൂര്‍ (9), ആലപ്പുഴ ജില്ലയിലെ കോടംതുരുത്ത് (4, 7, 9, 10, 12, 14), തുറവൂര്‍ (9, 10, 11), പാലക്കാട് ജില്ലയിലെ നെന്മാറ (5), തിരുവനന്തപുരം ജില്ലയിലെ പള്ളിക്കല്‍ (5, 7, 8, 9, 10, 13), മലപ്പുറം ജില്ലയിലെ മമ്ബാട് (2, 3, 11, 12,13), വയനാട് ജില്ലയിലെ തിരുനെല്ലി (15) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 498 ഹോട്ട് സ്പോട്ടുകളാണുള്ളത്.