കാസർഗോഡ് തെക്കിലിൽ നിർമ്മാണം പൂർത്തിയായ ടാറ്റാ കോവിഡ് ആശുപത്രി നാളെ മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യും

കാസർകോട് : കോവിഡ് രോഗികളുടെ ചികിത്സക്കും പരിചരണത്തിനും ടാറ്റാ പ്രൊജക്ട് നിർമ്മാണ പ്രവൃത്തി പൂർത്തീകരിച്ച കോവിഡ് ആശുപത്രി കെട്ടിട സമുച്ചയ കൈമാറ്റ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ( സെപ്റ്റംബർ 9 ) ഉച്ചയ്ക്ക് 12 ന് തെക്കിൽ കോവിഡ് ആശുപത്രി സമുച്ചയത്തിൽ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കും . റവന്യൂ- ഭവന നിർമാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷത് വഹിക്കും . ആരോഗ്യം – സാമൂഹിക നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തും . ടാറ്റാ പ്രൊജക്ട് ലിമിറ്റഡ് ഡി ജി എം ഗോപിനാഥ റെഡ്ഡി ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബുവിന് താക്കോൽ കൈമാറും.രാജ്മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാതിഥിയാകും . എം എൽ എ മാരായ എൻ എ നെല്ലിക്കുന്ന് , എം രാജഗോപാലൻ , എം സി ഖമറുദ്ദീൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീർ എന്നിവർ മുഖ്യ സാന്നിധ്യമാകും . ത്രിതല പഞ്ചായത്ത് – മുൻസിപ്പൽ ജനപ്രതിനിധികൾ , രാഷ്ട്രീയ കക്ഷി പ്രതിനിധികൾ സംസാരിക്കും ടാറ്റാ പ്രൊജക്ട് ലിമിറ്റഡ് അഡ്മിനിസ്ട്രേറ്റീവ് ഹെഡ് ആന്റണി പി എൽ റിപ്പോർട്ട് അവതരിപ്പിക്കും കെ.കുഞ്ഞിരാമൻ എം എൽ എ സ്വാഗതവും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.വി രാംദാസ് നന്ദി പറയും . ആശുപത്രി കെട്ടിട നിർമാണ പ്രവൃത്തി പൂർത്തീകരിക്കുന്നതിന് സഹകരിച്ച് ടാറ്റാ പ്രൊജക്റ്റ് ലിമിറ്റഡിന്റെ സാങ്കേതിക ഉദ്യാഗസ്ഥരേയും നിർമാണ പ്രവൃത്തി കൃത്യസമയത്ത് പൂർത്തിയാക്കാൻ സഹകരിച്ച വിവിധ സംഘടനാ പ്രതിനിധികളേയും ചടങ്ങിൽ ആദരിക്കും . കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടായിരിക്കും ചടങ്ങ് സംഘടിപ്പിക്കുകയെന്ന് ജില്ലാ കളക്ടർ ഡോ.ഡി സജിത് ബാബു അറിയിച്ചു .

