അബ്ദുല്ലക്കുട്ടിക്ക് അവഗണന ; സ്വീകരിക്കാൻ ആളില്ല

തിരുവനന്തപുരം
ദേശീയ ഉപാധ്യക്ഷനായശേഷം ബിജെപി സംസ്ഥാന സമിതി ഓഫീസിലെത്തിയ എ പി അബ്ദുള്ളക്കുട്ടിക്ക് അവഗണന. സംസ്ഥാന നേതാക്കളാരും സ്വീകരിക്കാന്‍ എത്തിയില്ല.
കെ സുരേന്ദ്രനും കുമ്മനം രാജശേഖരനും ഉള്‍പ്പെടെയുള്ളവര്‍ വിട്ടുനിന്നു. ദേശീയ ഉപാധ്യക്ഷനാക്കിയതില്‍ സംസ്ഥാന ബിജെപിയിലുള്ള അസംതൃപ്തിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി പറഞ്ഞില്ല. മാധ്യമങ്ങളില്‍ കണ്ട അറിവേ തനിക്കുള്ളൂവെന്നും കേരള ഘടകത്തിന് അസംതൃപ്തി ഉണ്ടെന്ന് തോന്നുന്നില്ലെന്നുമായിരുന്നു പ്രതികരണം.

