ഡ്രൈവിങ് ടെസ്റ്റിൽ പരാജയപ്പെട്ടു , വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ ക്വട്ടേഷൻ കൊടുത്ത് 18 കാരൻ.

കൊച്ചി; ഡ്രൈവിങ് ടെസ്റ്റില്‍ പരാജയപ്പെട്ടതിന്റെ ദേഷ്യത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതായി പരാതി. 18 കാരനാണ് ടെസ്റ്റില്‍ പരാജയപ്പെട്ടതിന് പിന്നാലെ ക്വട്ടേഷന്‍ കൊടുത്തത്. എറണാകുളം ആര്‍ടി ഓഫിസിലെ മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍ ടി കിഷോര്‍കുമാറാണ് പൊലീസിനു പരാതി നല്‍കിയത്.
ഡ്രൈവിങ് ടെസ്റ്റില്‍ ഗ്രൗണ്ട് ടെസ്റ്റ് യുവാവ് പാസിയിരുന്നു. എന്നാല്‍ റോസ് ടെസ്റ്റില്‍ പരാജയപ്പെട്ടതോടെയാണ് എംവിഐക്കെതിരെ ക്വട്ടേഷന്‍ നല്‍കിയത്. തുടര്‍ന്ന് ക്വട്ടേഷന്‍ ലഭിച്ചയാള്‍ ഭീഷണിയുമായി രംഗത്തെത്തിയതോടെയാണ് ഇന്‍സ്പെക്ടര്‍ പരാതി നല്‍കിയത്. സിവിന്‍ സ്റ്റേഷന്‍ ലിഫ്റ്റിനു സമീപം വച്ച് അസഭ്യം പറയുകയും പുറത്തേക്കിറങ്ങിയ തന്നെ തടഞ്ഞുനിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്

