KSDLIVENEWS

Real news for everyone

യുപിയിൽ വീണ്ടും നടുക്കുന്ന ക്രൂരത ;
പിഞ്ചു കുഞ്ഞിന്റെ കഴുത്തിൽ കത്തിവെച്ച് ഭീഷണി , യുവതിയെ കൂട്ട ബലാൽസംഗം ചെയ്തു

SHARE THIS ON

ലഖ്‌നൗ : ഉത്തര്‍ പ്രദേശില്‍ വീണ്ടും കൂട്ട ബലാല്‍സംഗം. പിഞ്ചു കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച്‌ അക്രമികള്‍ യുവതിയെ ബലാല്‍സംഗം ചെയ്തു. യുപിയിലെ കോട്ട്‌വാലിയിലാണ് സംഭവം.

ചൊവ്വാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടിയെയും കൊണ്ട് മരുന്ന് വാങ്ങാന്‍ പോകുകയായിരുന്നു കോട്ട്‌വാല്‍ സ്വദേശിയായ യുവതി. വഴിയില്‍ വെച്ച്‌ രണ്ട് ചെറുപ്പക്കാര്‍ യുവതിയെയും കുഞ്ഞിനെയും തടയുകയും, സമീപത്തെ പാടത്തേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

കുഞ്ഞിന്റെ കഴുത്തില്‍ കത്തി വെച്ചാണ് അക്രമികള്‍ പീഢനത്തിന് ഇരയാക്കിയതെന്ന് യുവതി പറഞ്ഞു. സംഭവം പുറത്തു പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി.യുവതി പിന്നീട് വിവരം ഭര്‍ത്താവിനെ അറിയിച്ചു. തുടര്‍ന്ന് തെഹ് രിര്‍ നാനാക് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയെങ്കിലും കേസെടുക്കാനോ, വൈദ്യപരിശോധന നടത്താനോ പൊലീസ് കൂട്ടാക്കിയില്ലെന്ന് ഭര്‍ത്താവ് പറഞ്ഞു.

അക്രമികളെ കണ്ടാല്‍ തിരിച്ചറിയാമെന്ന് യുവതി പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിച്ചു വരികയാണെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!