KSDLIVENEWS

Real news for everyone

ഗുജറാത്ത് പൊലീസ് തങ്ങളെ വീട്ടുതടങ്കലിലാക്കിയെന്ന് ജിഗ്നേഷ് മേവാനിയും ഹാർദിക് പട്ടേലും

SHARE THIS ON

ഗുജറാത്ത് പൊലീസ് വീട്ടുതടങ്കലിലാക്കിയെന്ന് എംഎല്‍എ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേലും. ട്വീറ്റിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്.

“ഗുജറാത്തില്‍ സംഭവിക്കുന്നത് ജനാധിപത്യത്തിന്‍റെ നാശമാണ്. ഹാഥ്റസ് പെണ്‍കുട്ടിക്ക് നീതി തേടിയുള്ള റാലിയില്‍ പങ്കെടുക്കാന്‍ എന്നെ അനുവദിക്കുന്നില്ല. അഹമ്മദാബാദില്‍ തടഞ്ഞുവെച്ചിരിക്കുകയാണ് എന്നെ. മുറിയില്‍ നിന്ന് പുറത്തുപോവാന്‍ പോലും അനുവദിക്കുന്നില്ല. ഹാര്‍ദിക് പട്ടേലിനെയും റാലിയില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല” – ജിഗ്നേഷ് മേവാനി ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!