പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് ; ഈ മാസം 10 മുതൽ അപേക്ഷകൾ സമർപ്പിക്കാം

തിരുവനന്തപുരം : പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിനായി ഈ മാസം 10 മുതൽ അപേക്ഷകൾ സമർപ്പിക്കാം . ആദ്യ രണ്ട് അലോട്ട്മെന്റിലും സീറ്റ് ലഭിക്കാത്തവർക്കും സേ പരീക്ഷ പാസായവർക്കും അപേക്ഷ നൽകാം . ഒഴിവുള്ള സ്കൂളുകളിലും കോമ്പിനേഷനിലും മാത്രമേ അപേക്ഷ നൽകാനാകൂ . 14 -ാം തിയതിയാണ് അപേക്ഷ നൽകാനുള്ള അവസാന തിയതി . 10 നു രാവിലെ ഒൻപത് മുതൽ 14 – നു വൈകുന്നേരം അഞ്ചുവരെ വെബ്സൈറ്റിലൂടെ അപേക്ഷിക്കാം . സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള സീറ്റൊഴിവുകൾ അപ്പോൾ മാത്രമേ പ്രസിദ്ധീകരിക്കൂ . ഇതുവരെ അപേക്ഷിക്കാത്തവർ ‘ അപ്ലേ ഓൺലൈൻ എസ്.ഡബ്ലൂ.എസ് . ‘ വഴിയാണ് പ്രവേശിക്കേണ്ടത് . കാൻഡിഡേറ്റ് ലോഗിനും സൃഷ്ടിക്കണം . തെറ്റായ വിവരങ്ങൾ നൽകിയതിനാൽ , അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാനാവാതെ പോയവർക്കും അവസരമുണ്ട് . അവർക്ക് ഈ പിഴവുകൾ തിരുത്താം . വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗിനിലെ ‘ റിന്യൂ അപ്ലിക്കേഷൻ ‘ എന്ന ലിങ്കിലൂടെ വേണം അപേക്ഷ സമർപ്പിക്കാൻ.

