KSDLIVENEWS

Real news for everyone

ഒഴിവുകൾ ഉടൻ പി.എസ്.സിയെ അറിയിക്കണമെന്ന് വകുപ്പുകൾക്ക് നിയമസഭാ സമിതിയുടെ നിർദ്ദേശം

SHARE THIS ON

തിരുവനന്തപുരം : വിവിധ വകുപ്പുകളിലെ ഒഴിവുകൾ ഉടൻ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം നൽകാൻ നിയമസഭ സമിതിയുടെ ശുപാർശ . ജോലി ആവശ്യമില്ലാത്തവർക്ക് റാങ്ക് പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള നടപടിക്രമം ലഘൂകരിക്കാനും പി എസ് സിയോട് നിയമസഭാ സമിതി ശുപാർശ ചെയ്തു . യുവജന കാര്യവും യുവജന ക്ഷേമവും സംബന്ധിച്ച സമിതിയുടെ തെളിവെടുപ്പിൽ വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം . വിവിധ റാങ്ക് പട്ടികയിൽ ഉള്ള 36 പേർ വീഡിയോ കോൺഫറൻസിലൂടെ സമിതിയെ പരാതികൾ അറിയിച്ചു . പരാതികൾ ബന്ധപ്പെട്ട് വകുപ്പുകൾക്ക് കൈമാറി വിശദീകരണം ആവശ്യപ്പെടാനാണ് തീരുമാനം . മറുപടി തൃപ്തികരമല്ലെങ്കിൽ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും . കൊവിഡിന്റെ പശ്ചാത്തലത്തിൽ മുഴുവൻ റാങ്ക് പട്ടികകളുടെയും കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസും സമിതിയോട് അഭ്യർത്ഥിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!