KSDLIVENEWS

Real news for everyone

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി കടന്നു ; മരണസംഖ്യയും കുതിച്ചുയരുന്നു

SHARE THIS ON

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ഇതുവരെ 5,02,40,927 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യയും കുതിച്ചുയരുകയാണ്. 12,55,604 പേര്‍ മരണമടഞ്ഞു.രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി അമ്ബത്തിയഞ്ച് ലക്ഷം പിന്നിട്ടു.

അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രോഗബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടു. ഇതുവരെ 1,01,77,925 പേര്‍ക്കാണ് യുഎസില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 2,43,247 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിനാല് ലക്ഷം കടന്നു.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം പിന്നിട്ടു.മരണസംഖ്യ 1.26 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം 50,356 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 53,920 പേര്‍ രോഗമുക്തരായി. നിലവില്‍ 5.16 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ അഞ്ച് ആഴ്ചയായി രോഗബാധിതരുടെ പ്രതിദിന ശരാശരിയില്‍ തുടര്‍ച്ചയായ കുറവുണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് രോഗമുക്തരുടെ എണ്ണം 78,19,886 ആയി. രോഗമുക്തി നിരക്ക് 92.41 ശതമാനമായി വര്‍ദ്ധിച്ചു.

രോഗികളുടെ എണ്ണത്തില്‍ ഇപ്പോഴും ബ്രസീലാണ് മൂന്നാം സ്ഥാനത്ത്. രാജ്യത്ത് 56,53,561 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 1,62,286 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്ബത് ലക്ഷം കടന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!