ഒമാനില്‍ 973 പേർക്ക് കൂടി കോവിഡ് ; 1313 പേര് രോഗമുക്തി നേടി. 15 മരണം

ഒമാനിൽ 973 പുതിയ കോവിഡ് രോഗികൾ . 1313 പേർ രോഗമുക്തി നേടി . കോവിഡ് സ്ഥിരീകരിച്ച് 15 രോഗികൾ കൂടി മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു . രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 118,140 ആയി ഉയർന്നു . 108,681 പേർക്ക് ഇതുവരെ കോവിഡ് ഭേദമായി . രോഗമുക്തി നിരക്ക് 92 ശതമാനമായി ഉയർന്നു . കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 1,301 പേരാണ് .
അതേസമയം , 24 മണിക്കൂറിനിടെ 42 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . 351 കോവിഡ് രോഗികളാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത് . ഇതിൽ 148 പേർ തീവ പരിചരണ വിഭാഗത്തിൽ ആണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു .

