KSDLIVENEWS

Real news for everyone

അജ്ഞാതരോഗം ; ആന്ധ്രപ്രദേശിൽ രോഗ ബാധിതരുടെ എണ്ണം 450 ആയി

SHARE THIS ON

ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ഏ​ലൂ​രു​വി​ല്‍ അ​ജ്ഞാ​ത​രോ​ഗം ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം പെ​രു​കു​ന്നു. ഇ​തു​വ​രെ 450 പേ​ര്‍​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഏ​ലു​രു​വി​ലെ വ​ണ്‍ ടൗ​ണി​ലാ​ണ് രോ​ഗം ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച രോ​ഗം ബാ​ധി​ച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചി​രു​ന്നു.

അപസ്മാരം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളാണ് രോഗികളില്‍ പ്രകടമാകുന്നത്. ഇവ പ്രകടമായാല്‍ രോഗബാധിതര്‍ പൂര്‍ണ്ണമായും അബോധാവസ്ഥയിലേക്ക് എത്തുന്നു. രോഗം ബാധിച്ചവരില്‍ ഭൂരിഭാഗം പേരും 20 നും 30 ഇടയില്‍ പ്രായമുള്ളവരാണ്. രക്ത പരിശോധന, സിടി സ്‌കാന്‍ ‘സെറിബ്രല്‍ സ്പൈനല്‍ ഫ്ളൂയിഡ്’ ടെസ്റ്റ് എന്നിവയിലൊന്നും രോഗം കണ്ടെത്താന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.ര​ക്ത​സാ​മ്ബി​ളു​ക​ള്‍ വി​ശ​ദ​പ​രി​ശോ​ധ​ന​ക​ള്‍​ക്ക് അ​യ​ച്ച​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു. കു​ടി​വെ​ള്ള​ത്തി​ലൂ​ടെ​യാ​ണു രോ​ഗം പ​ക​രു​ന്ന​തെ​ന്ന സം​ശ​യ​ത്താ​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ല. കൊ​തു​കു ന​ശീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!