കിടക്ക നിർമ്മാണ കമ്പനിക്ക് തീ പിടിച്ചു

പെരുമ്ബാവൂര്‍: പെരുമ്ബാവൂര്‍ പീച്ചനാംമുകളില്‍ കിടക്ക നിര്‍മ്മാണ കമ്ബനിക്ക് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ 3.30നായിരുന്നു തീപിടിത്തം ഉണ്ടായത്. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്സെത്തി തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമായതെന്ന് കരുതുന്നു. 30 ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് പ്രാഥമിക നിഗമനം

