സഞ്ജു സാംസണ് നയിക്കും;
രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി ▪️ രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ് ആണ് ക്യാപ്റ്റന്‍. സിജോമോന്‍ ജോസഫാണ് വൈസ് ക്യാപ്റ്റന്‍. 2022-23 സീസണില്‍ റാഞ്ചിയിലും ജയ്പൂരിലുമായി നടക്കുന്ന ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെയാണ് പ്രഖ്യാപിച്ചത്. ഷോണ്‍ റോജര്‍, കൃഷ്ണ പ്രസാദ്, വൈശാഖ് ചന്ദ്രന്, സച്ചിന് സുരേഷ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍.
ഡിസംബര്‍ 10ന് കേരള ടീം റാഞ്ചിയിലേക്ക് തിരിക്കും. 13ന് ഝാര്‍ഖണ്ഡിന് എതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ഇരുപതാം തിയതി ആരംഭിക്കുന്ന രണ്ടാം മത്സരത്തില്‍ രാജസ്ഥാനാണ് കേരളത്തിന്റെ എതിരാളികള്‍.

