KSDLIVENEWS

Real news for everyone

സ്വർണ്ണ വിലയിൽ ചാഞ്ചാട്ടംതുടരുന്നു: പവന്റെ വില 280 രൂപ കുറഞ്ഞു 33,320 രൂപയായി

SHARE THIS ON

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 280 രൂപ കുറഞ്ഞ് 33,320 രൂപയായി. 4165 രൂപയാണ് ഗ്രാമിന്റെവില. 33,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,687.90 ഡോളർ നിലവാരത്തിലാണ്. യുഎസിലെ ട്രഷറി ആദായം ഉയർന്നുനിൽക്കുന്നതും ഡോളറിന്റെ മൂല്യവർധനവുമാണ് സ്വർണവിലയെ ബാധിച്ചത്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വിലയിൽ 0.3ശതമാനം വർധനവുണ്ടായി. പത്ത് ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന് 44,150 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!